operation sindoor
ഓപ്പറേഷൻ സിന്ദൂർ; യുപിയിൽ റെഡ് അലർട്ട്
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷന്‍ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന അറിയിച്ചു.

ലഖ്‌നൗ | ഇരുപത്തിയാറു പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതോടെ അതീവ ജാഗ്രതയില്‍ രാജ്യം.കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയിലാണ് ഉത്തര്‍പ്രദേശെന്ന് ഡിജിപി അറിയിച്ചു.
സംസ്ഥാന പോലീസിന്റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം തടത്താന്‍ നിര്‍ദേശിച്ചതായി യുപി ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് സജ്ജമാണെന്നും
സുപ്രധാന സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും ഉത്തര്‍പ്രദേശ് പോലീസിന് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
അതേസമയം രാജസ്ഥാനിലെ പാക് അതിര്‍ത്തി ജില്ലകളിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഗംഗനഗര്‍, ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജമ്മുവില്‍ നാല് മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കശ്മീര്‍ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.ധര്‍മശാല,ജമ്മു,ശ്രീനഗര്‍,അമൃത്സര്‍,ലേ വിമാനത്താവളങ്ങള്‍ അടച്ചു.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സേന വ്യക്തമാക്കി.