Connect with us

operation sindoor

ഓപറേഷന്‍ സിന്ദൂര്‍; നാളെ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനാണ് യോഗം.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.

ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായ രാജ്യത്തെ സേനകളെ പ്രധാനമന്തി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അഭിനന്ദിച്ചിരുന്നു. അഭിമാന നിമിഷമാണ് ഇതെന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്ത ശേഷം നടത്തിയ മന്ത്രിസഭാ യോഗത്തില്‍ പ്രധാന മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാജ്‌നാഥ് സിങും പറഞ്ഞു. ഓപറേഷന്‍ സിന്ദൂറിലൂടെ സേന ചരിത്രം സൃഷ്ടിച്ചു. നിരപരാധികളെയും നിഷ്‌കളങ്കരെയും വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി. ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. ജനവാസ മേഖലകളില്‍ നഷ്ടമുണ്ടാക്കിയില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.

 

Latest