National
ഓപറേഷന്‍ സിന്ധു: ഇസ്‌റാഈലില്‍ നിന്ന് 18 മലയാളികള്‍ കൂടി രാജ്യത്തെത്തി
ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്‌റാഈലില്‍ നിന്ന് 165 ഇന്ത്യക്കാരെ കൂടി രാജ്യത്തെത്തിച്ചു. ഇതില്‍ 18 പേര്‍ മലയാളികള്‍ ആണ്.

ന്യൂഡല്‍ഹി | ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്ന നടപടികള്‍ തുടരുന്നു. ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്‌റാഈലില്‍ നിന്ന് 165 ഇന്ത്യക്കാരെ കൂടി രാജ്യത്തെത്തിച്ചു. ഇതില്‍ 18 പേര്‍ മലയാളികള്‍ ആണ്. ഇതോടെ ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി.
ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 3.30ന് 14 മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഡല്‍ഹിയിലെത്തിയിരുന്നു. ഇവരില്‍ 12പേര്‍ വിദ്യാര്‍ഥികളാണ്. ഇറാനില്‍ നിന്ന് 18 മലയാളികളാണ് ഇതുവരെ തിരിച്ചെത്തിയത്.
ഇറാന്‍ അടച്ചിട്ടിരുന്ന വ്യോമപാത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി തുറന്നു കൊടുക്കുകയായിരുന്നു.