Connect with us

Kerala

ഓൺലൈൻ ഗെയിം; കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷന്‍ സെന്ററുകൾ

പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും ഡിജിറ്റൽ ഡീ അഡിക്്ഷൻ സെന്ററുകൾ ആരംഭിക്കുക

Published

|

Last Updated

തിരുവനന്തപുരം | ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ഡിജിറ്റൽ ഡീ അഡിക്ഷന്‍ സെന്ററുകൾ ആംഭിക്കാൻ സർക്കാർ തീരുമാനം. പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും ഡിജിറ്റൽ ഡീ അഡിക്്ഷൻ സെന്ററുകൾ ആരംഭിക്കുക.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടമുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമാണം പൂർത്തിയാക്കിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ ഡിവൈസുകൾ നിത്യ ജീവിതത്തിന്റെ മുഖ്യഭാഗമായ നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ഗെയിമിന് വിദ്യാർഥി തലമുറ അടിമപ്പെടുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ മുൻകൂട്ടിക്കണ്ടാണ് സർക്കാർ നടപടികളിലേക്ക് കടക്കുന്നത്.

നിലവിൽ സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. ഇതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ ഡി ജി പി മാരായ വിജയ് എസ് സാഖറെ, മനോജ് എബ്രഹാം, പോലീസ് ആസ്ഥാനത്തെ ഡി ഐ ജി എസ് ശ്യാംസുന്ദർ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും എം പിമാരും എം എൽ എമാരുമുൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

---- facebook comment plugin here -----

Latest