Connect with us

National

വണ്‍പ്ലസ് 9ആര്‍ടി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ആക്‌സിസ് ബാങ്ക് അല്ലെങ്കില്‍ കൊട്ടക് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 4000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| 9 സീരീസിലേക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് വണ്‍പ്ലസ്. നേരത്തെ വിപണിയിലെത്തിച്ച വണ്‍പ്ലസ് 9ആര്‍ എന്ന മോഡലിന്റെ സക്‌സസറായ വണ്‍പ്ലസ് 9ആര്‍ടി യാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 9 സീരീസിലെ മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി 9ആറില്‍ സവിശേഷതകള്‍ കുറവായിരുന്നു. അത് പരഹരിച്ചുകൊണ്ടാണ് 9ആര്‍ടി എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 888 എന്ന കരുത്തുറ്റ പ്രൊസസറാണ് അതില്‍ എടുത്ത് പറയേണ്ടത്.

6.62 വലിപ്പമുള്ള ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയും അതിന് 120എച്ച്‌സെഡ് റിഫ്രഷ് റേറ്റും ഒപ്പം എച്ച്ഡിആര്‍10 പ്ലസ് പിന്തുണയും വണ്‍പ്ലസ് പുതിയ ഫോണില്‍ നല്‍കിയിട്ടുണ്ട്. 600എച്ച്‌സെഡ് ടച്ച് സാംപ്ലിങ് റേറ്റും 9ആര്‍ടിയെ മുന്‍ മോഡലില്‍ നിന്ന് വേറിട്ടതാക്കുന്നു. 12 ജിബി വരെയുള്ള എല്‍പിഡിഡിആര്‍5 റാം, 256 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്‌റ്റോറേജ് എന്നിവയും ഫോണിന് ഫ്‌ളാഗ്ഷിപ്പ് വേഗത നല്‍കും.

4,500എംഎഎച്ച് ബാറ്ററിക്ക് 65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുണ്ട്. 5ജി പിന്തുണയുള്ള ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് സുരക്ഷയ്ക്കായുള്ളത്. ഫോണിന്റെ എട്ട് ജിബി + 128 ജിബി മോഡലിന് 42,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡലിന് 46,999 രൂപയുമാണ് വില. ഇന്ന് മുതലാണ് ഫോണ്‍ വില്‍പ്പനക്കെത്തിയത്. പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമായി ആമസോണിലൂടെയാണ് ഫോണ്‍ ഇപ്പോള്‍ ലഭ്യമാക്കുന്നത്. ആക്‌സിസ് ബാങ്ക് അല്ലെങ്കില്‍ കൊട്ടക് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 4000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും 4000 രൂപയുടെ കിഴിവ് ലഭിക്കും. ഈ ഡിസ്‌കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഫോണ്‍ 38,999 രൂപയ്ക്ക് സ്വന്തമാക്കാം.

 

Latest