Connect with us

International

യു എസ് പൗരന്മാര്‍ ഉടന്‍ ഇറാഖ് വിടണം; നിര്‍ദേശം നല്‍കി എംബസ്സി

ഇന്നലെ രാത്രി എംബസ്സി കെട്ടിടത്തിനു മുകളിലുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് നിര്‍ദേശം.

Published

|

Last Updated

ബഗ്ദാദ് | അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ തന്നെ ഇറാഖ് വിടാന്‍ നിര്‍ദേശം. ബഗ്ദാദിലെ യു എസ് എംബസ്സിയാണ് ഇറാഖ് വിടാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാത്രി എംബസ്സി കെട്ടിടത്തിനു മുകളിലുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് നിര്‍ദേശം.

ഇറാനുമായി ബന്ധപ്പെട്ട തീവ്രവാദി ഗ്രൂപ്പുകളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇറാഖില്‍ തന്നെ തുടരാന്‍ തീരുമാനിച്ച യു എസ് പൗരന്മാര്‍ പുനരാലോചന നടത്താന്‍ തയ്യാറാകണമെന്നും എംബസ്സി ശക്തമായി ആവശ്യപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ കെട്ടിടത്തിലെ വ്യോമ പ്രതിരോധ സംവിധാനം ഭാഗികമായി തകര്‍ക്കപ്പെട്ടതായി ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ ‘അല്‍ ജസീറ’യോട് പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. എംബസ്സിക്കകത്തെ ഹെലിപാഡ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest