Connect with us

kerala muslim jamaath

കേരള മുസ്ലിം ജമാഅത്തിന് ഒരു ദിന വരുമാനം; പ്രസ്ഥാനമൊന്നായി കണ്ണികളാകും

പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് സംഖ്യ കൈമാറി നിര്‍വഹിച്ചു.

Published

|

Last Updated

കാസര്‍കോട് | കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച ഒരു ദിന വരുമാനം പദ്ധതിയില്‍ സുന്നി പ്രസ്ഥനമൊന്നായി കൈ കോര്‍ക്കുന്നു. മുസ്‌ലിം ജമാഅത്തിനു പുറമെ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നിവയും പദ്ധതിയില്‍ ഭാഗമാകും. സുന്നി പ്രസ്ഥാന മുന്നേറ്റത്തിനായി ആവിഷ്‌കരിച്ച ബഹുമുഖ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും പുതിയ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നതിനുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പ്രസ്ഥാനത്തിനായി സംഭാവന ചെയ്യുന്നത്.

യൂനിറ്റ് കമ്മിറ്റികളിലൂടെ അതാത് സംഘടനാ പ്രവര്‍ത്തകര്‍ സമാഹരിക്കുന്ന തുക മുസ്ലിം ജമാഅത്ത് വഴി മേല്‍ ഘടകത്തിന് കൈമാറും. യൂനിറ്റുകളില്‍ ഏഴംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സോണ്‍, സര്‍ക്കിള്‍ തലങ്ങളില്‍ അഞ്ചംഗ സമിതി മേല്‍ നോട്ടം വഹിക്കും. പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് സംഖ്യ കൈമാറി നിര്‍വഹിച്ചു.

പദ്ധതിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കാന്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുർറഹ്‌മാന്‍ സഖാഫി പുത്തപ്പലം, എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ അഭ്യര്‍ഥിച്ചു.