Kerala
ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിന് ഒരു കോടി അനുവദിക്കും: സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് സമയത്ത് ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം നല്‍കിയിരുന്നു.

തൃശൂര്‍| തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാക്ക് പാലിക്കാനൊരുങ്ങി നടനും എംപിയുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സമയത്ത് ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. കോര്‍പ്പറേഷന്‍ പദ്ധതി സമര്‍പ്പിച്ചാല്‍ ഉടന്‍ ഫണ്ട് അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. എല്ലാ തരത്തിലുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സമുച്ചയമാണ് എംപി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രില്‍ മാസത്തോടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ സാധിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ പദ്ധതി സമര്‍പ്പിച്ചാല്‍ ഉടന്‍ ഫണ്ട് അനുവദിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നാളികേര വികസന ബോര്‍ഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തില്‍ നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ നേതാക്കളെ സുരേഷ് ഗോപി അറിയിച്ചത്.