Kerala
ഒമിക്രോണ്‍; സംസ്ഥാനത്ത് രാത്രി നിയന്ത്രണം നാളെ മുതല്‍
തിരുവനന്തപുരം | ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രി നിയന്ത്രണം നാളെ മുതല്‍ നടപ്പാക്കും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം.
ഇന്നലെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 64 ആയി ഉയര്‍ന്നിട്ടുണ്ട്.







