International
കാന്തപുരത്തിൻ്റെ ആത്മകഥ 'വിശ്വാസപൂർവം' കന്നഡ പതിപ്പ്, ഡോ ഹകീം അസ്ഹരിയുടെ 'ബെഡ്ടൈം സ്റ്റോറീസ്' ഗ്രാൻ്റ് റിലീസ് ഇന്ന്
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും
ഷാർജ| കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ’ത്തിന്റെ കന്നഡ പതിപ്പ് ‘പ്രീതിയിന്ത’, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച കുട്ടികൾക്കായുള്ള പുസ്തകപരമ്പര ‘ബെഡ്ടൈം സ്റ്റോറീസ്’ എന്നിവയുടെ ഗ്രാൻഡ് റിലീസ് ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടക്കും. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മലൈബാർ പ്രസ്സാണ് രണ്ടു പുസ്തകങ്ങളുടെയും പ്രസാധകർ.
മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാന്തപുരം ഉസ്താദിന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കന്നഡ വായനക്കാർക്കായി ‘പ്രീതിയിന്ത’ എന്ന പേരിൽ എത്തുന്നത്. കുട്ടികൾക്കായി രചിച്ച പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ഹൃദയസ്പർശിയായ ജീവിതകഥകളുടെ ആറ് പുസ്തകങ്ങളടങ്ങിയ പ്രീമിയം സെറ്റാണ് ഡോ അബ്ദുൽ ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’. ആകർഷകമായ ചിത്രങ്ങളും ആക്ടിവിറ്റി പേജുകളും ഉൾപ്പെടുത്തി 30 പ്രചോദനാത്മകമായ കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രകാശനച്ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ഷാർജ ബുക്ക് അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ ഹുസൈനി, അബ്ദുൽ അസീസ് സഖാഫി മമ്പാട് (ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ്), ഉസ്മാൻ സഖാഫി തിരുവത്ര (ചെയർമാൻ, മർകസ് ഗ്ലോബൽ കൗൺസിൽ), സിറാജ് ദിനപത്രം യു.എ.ഇ ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, കെ സി എഫ് യു എ ഇ പ്രസിഡന്റ് ഇബ്റാഹീം സഖാഫി കെടുമ്പാടി, മുഹമ്മദ് ഫബാരി ആർ എസ്സി ഗ്ലോബൽ, അഡ്വ ഷൗക്കത്തലി സഖാഫി, ശാഫി നൂറാനി, മുഹ്സിൻ എ കെ, യാസീൻ ഫവാസ്, അഡ്വ ആനിസ് നൂറാനി സംബന്ധിക്കും. പുസ്തകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കുമായി 0561421765 എന്ന നമ്പറിലോ +91 7034022055 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: The Kannada translation of Kanthapuram A.P. Aboobacker Musliyar’s autobiography, Preethiyntha, and Dr. Mohammed Abdul Hakeem Azhari’s Bedtime Stories book series are set for a grand release at the Sharjah International Book Fair. Published by Malabar Press, both works highlight significant literary contributions from Markaz Knowledge City. Prominent figures from various organizations will attend the launch event.



