Kerala
മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു
വയല്‍ത്തിട്ട വീട്ടില്‍ രതീഷ് ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം|തിരുവനന്തപുരം ചിറയിന്‍കീഴില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വയല്‍ത്തിട്ട വീട്ടില്‍ രതീഷ് ആണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠന്‍ മഹേഷ് (42) പോലീസ് പിടിയിലായതായാണ് സൂചന. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----