Connect with us

Kerala

നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം: അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ മാര്‍ച്ച്, സംഘര്‍ഷം

കോളജിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിവീശി.

Published

|

Last Updated

കാഞ്ഞങ്ങാട് | മന്‍സൂര്‍ നഴ്‌സിംഗ് കോളജിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിവീശി.

നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ് എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് പാണത്തൂരിലെ ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

Latest