Connect with us

Kerala

ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്‌ച നടത്തി.

Published

|

Last Updated

കോട്ടയം|എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്‌ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും എൻഎസ്എസ് എടുത്ത നിലപാടുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഒരു നിലപാട് എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എൻഎസ്എസിനുണ്ട്. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ല. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ആയില്ല എന്ന് പറയുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ കോൺഗ്രസ്സും എൻഎസ്എസും തമ്മിൽ യാതൊരു അകൽച്ചയും ഇല്ല. വ്യാഖ്യാനിച്ച് ഒരു അകൽച്ച ഉണ്ടാക്കുന്നത് എന്തിനാണ്. എൻഎസ്എസുമായി ഒരു മധ്യസ്ഥ ചർച്ചയ്ക്കുള്ള ആവശ്യമില്ല എന്നതാണ് എന്റെ അനുഭവം. എൻഎസ്എസ് സ്വന്തം നിലപാടിൽ വെള്ളം ചേർക്കാതെ മുന്നോട്ടുപോകുന്ന സംഘടനയാണെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.

 

 

Latest