Malappuram
ശ്രദ്ധേയമായി ഗോൾഡൻ ഫിഫ്റ്റി സ്റ്റുഡൻസ് അസംബ്ലി
അമ്പത് വർഷത്തെ വിദ്യാർഥി മുന്നേറ്റത്തെ സൂചിപ്പിക്കുന്ന ലോഗോയിൽ വിദ്യാർഥികൾ അണിനിരന്നു

കൊളമംഗലം | ‘നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ പ്രചരണാർഥം കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ഗോൾഡൻ സ്റ്റുഡൻസ് അസംബ്ലി ശ്രദ്ധേയമായി.
അമ്പത് വർഷത്തെ വിദ്യാർഥി മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്ന ലോഗോയിൽ വിദ്യാർത്ഥികൾ അണിനിരന്നു. പ്രിൻസിപ്പൽ മുഹമ്മദ് ശാഫി അസംബ്ലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ വി ഇസ്മാഈൽ ഇർഫാനി, എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ ജനറൽ സെക്രട്ടറി സിറാജ് ഉമർ അഹ്സനി, മഴവിൽ ക്ലബ്ബ് കൺവീനർ അഹ്മദ് റഫീഖ് നഈമി, സ്കൗട്ട് ചീഫ് മുഹമ്മദ് അമീൻ ടി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ കെ ടി, അദ്ധ്യാപകരായ സുഹൈൽ, അബ്ദുർ റഹീം വി പി സംസാരിച്ചു.
---- facebook comment plugin here -----