Connect with us

Techno

നോക്കിയ ജി42 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ഈ ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,599 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| നോക്കിയ തങ്ങളുടെ 5ജി ഫോണുകളുടെ നിരയിലേക്ക് പുതിയൊരു ഫോണ്‍ കൂടി അവതരിപ്പിച്ചു. നോക്കിയ ജി42 5ജി എന്ന സ്മാര്‍ട്ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഒരു സ്റ്റോറേജ് വേരിയന്റിലും രണ്ട് നിറങ്ങളിലുമാണ് നോക്കിയ ജി42 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക. നോക്കിയ ജി42 5ജി സ്മാര്‍ട്ട്‌ഫോണ്‍ 6.56 ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 560 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നോക്കിയ നല്‍കിയിട്ടുണ്ട്.

ഈ സ്മാര്‍ട്ട്‌ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480+ എസ്ഒസി, 6 ജിബി റാം, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റ്, 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളുമായിട്ടാണ് എത്തുന്നത്.

നോക്കിയ ജി42 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വേരിയന്റ് മാത്രമേ രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളു. ഈ ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,599 രൂപയാണ് വില. സോ ഗ്രേ, സോ പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. സെപ്തംബര്‍ 15 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണ്‍ വഴി വില്‍പ്പനയ്ക്കെത്തും.

 

 

 

Latest