Kerala
റോഡിന് സ്ഥലം വിട്ടു നല്‍കിയില്ല; അഭിഭാഷകന്റെ വാഹനങ്ങള്‍ തകര്‍ത്തു
വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകര്‍ത്തത്.

കണ്ണൂര്‍ | റോഡിന് സ്ഥലം വിട്ടു നല്‍കുന്നതിനെതിരെ കോടതിയെ സമീപിച്ച അഭിഭാഷകന്റെ വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍. പയ്യന്നൂര്‍ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറുമാണ് തകര്‍ക്കപ്പെട്ടത്. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകര്‍ത്തത്.ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്.
ഇന്നലെ മുരളിയുടെ സമ്മതമില്ലാതെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നു. സ്ഥലമേറ്റെടുക്കുന്നത് മുരളിയും സംഘവും എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----