National
രുചിയുള്ള ഭക്ഷണം നല്‍കിയില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി
അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.

താനെ| രുചിയുള്ള ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന കാരണത്താല്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഞായറാഴ്ച യുവാവ് അമ്മയുമായി വഴക്കുണ്ടാക്കുകയും രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. യുവാവ് അമ്മയെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് മാതാവ് കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. അയല്‍വാസികളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ചെന്നും ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. യുവാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.