Connect with us

National

ഡല്‍ഹിയില്‍ അതീവ ജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി

അടിയന്തര സാഹചര്യമുണ്ടായാല്‍ ആരോഗ്യ, ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ മജിസ്ട്രേറ്റുകള്‍ അവരുടെ കീഴുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എല്ലാ നഗര, സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ ആരോഗ്യ, ദുരന്ത നിവാരണ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ മജിസ്ട്രേറ്റുകള്‍ അവരുടെ കീഴുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്‍ പറഞ്ഞു.

വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവില്‍, ഡല്‍ഹി സര്‍ക്കാരിന്റെ സേവന വകുപ്പ് തങ്ങളുടെ ജീവനക്കാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവധിയില്‍ പോകുന്നത് വിലക്കി. ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ വകുപ്പിന്റേയും തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി ഒരു അവലോകന യോഗം നടന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, പ്രധാന കേന്ദ്രങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.

എല്ലാ സോണുകളിലെയും പ്രത്യേക കമ്മീഷണര്‍മാര്‍ 15 ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

മാളുകള്‍, മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍, വിമാനത്താവളങ്ങള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി, മയൂര്‍ വിഹാര്‍ ഫേസ്-1 മെട്രോ സ്റ്റേഷനില്‍ പോലീസ് സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയതായി ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ധനിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡുകള്‍ നിരവധി സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി.

 

നഗരത്തിലെ, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍, പോലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സായുധ സംഘര്‍ഷത്തിനിടയിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പാകിസ്ഥാന്‍ സൈന്യം അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ ശ്രമിച്ചു.എന്നാല്‍ എല്ലാ ശ്രമങ്ങളും സൈന്യം തകര്‍ത്തു

 

Latest