Kerala
എസ് ഐ ആറില്‍ ആശങ്ക വേണ്ട; പട്ടികയില്‍ അടുത്ത കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ പേര് ഉണ്ടായാല്‍ മതി: സി ഇ ഒ
വോട്ടര്‍മാരുടെ വാക്ക് മുഖവിലക്കെടുക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കേരളാ മോഡല്‍ ഇലക്ടറല്‍ റോള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ന്യൂഡല്‍ഹി | 2002ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. അടുത്ത കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ പേര് ഉണ്ടായാല്‍ മതി.
വോട്ടര്‍മാരുടെ വാക്ക് മുഖവിലക്കെടുക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എസ് ഐ ആറിനെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളുടെ സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളാ മോഡല്‍ ഇലക്ടറല്‍ റോള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നും രത്തന്‍ ഖേല്‍ക്കര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
---- facebook comment plugin here -----




