Pathanamthitta
എന്തൊക്കെ കുത്തിപ്പൊക്കിയാലും ശബരിമലയിലെ സ്വര്‍ണക്കൊള്ള മറക്കാനാവില്ല വി ഡി സതീശന്‍
തിരഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിക്ക് എതിരായ ഇ ഡി നോട്ടീസ് ബി ജെ പി - സി പി എം തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായ പ്രഹസനമാണ്
പത്തനംതിട്ട | ഏതൊക്കെ വിഷയങ്ങള്‍ കുത്തിപ്പൊക്കിയാലും ശബരിമലയില്‍ സി പി എം നേതാക്കള്‍ നടത്തിയ സ്വര്‍ണക്കൊള്ള മറക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിക്ക് എതിരായ ഇ ഡി നോട്ടീസ് ബി ജെ പി – സി പി എം തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായ പ്രഹസനമാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കുമെതിരെ സംസ്ഥാനത്തൊട്ടാകെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ആന്റോ ആന്റണി എം പി, പന്തളം സുധാകരന്‍, ജനറല്‍ സെക്രട്ടറിമാരായ പി മോഹന്‍രാജ്, പഴകുളം മധു, എന്‍ ഷൈലാജ്, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍, കണ്‍വീനര്‍ എ ഷംസുദീന്‍, മുന്‍ എം എല്‍ എ മാലേത്ത് സരളാദേവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട സംസാരിച്ചു.




