Connect with us

Kerala

ആര്‍ എസ് എസുമായി ഒരു ബന്ധവുമില്ല; എം വി ഗോവിന്ദന്റെ പരാമര്‍ശം തള്ളി സി പി ഐ

50 വര്‍ഷം മുമ്പത്തെ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സി പി ഐ ഇല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസുമായി സഹകരിച്ചുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സി പി ഐ. 50 വര്‍ഷം മുമ്പത്തെ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സി പി ഐ ഇല്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസുമായി ഒരു ബന്ധവുമില്ല. എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍ക്കാണ് 50 വര്‍ഷം മുമ്പത്തെ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയേണ്ടി വരുന്നത്. നിലമ്പൂരില്‍ വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കാനിരിക്കെ പഴയ രാഷ്ട്രീയം പറഞ്ഞ് ചുറ്റിത്തിരിയാന്‍ സി പി ഐയില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമഅത്തെ ഇസ്‌ലാമിയോടും ഇടത് മുന്നണിക്ക് യാതൊരുവിധ സഖ്യവുമില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

---- facebook comment plugin here -----

Latest