Kerala
നിമിഷപ്രിയയുടെ വധശിക്ഷ: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ വി തോമസ്
നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണം.

ന്യൂഡല്‍ഹി | വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര നയതന്ത്ര ഇടപെടല്‍ തേടി സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് കെ വി തോമസ് കത്തയച്ചത്.
നയതന്ത്ര തലത്തിലുള്ള ഇടപെടലിനൊപ്പം തദ്ദേശീയരായിട്ടുള്ള മധ്യസ്ഥരെ ചര്‍ച്ചയ്ക്ക് കണ്ടെത്തുന്നതിനും ദിയാധനം സ്വരൂപിച്ച് നല്‍കുന്നതിനും ഔദ്യോഗിക പിന്തുണ നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----