Kerala
ശബരിമലയിലേക്ക് എഡിജിപിയുടെ ട്രാക്ടര്‍ യാത്ര; സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി എന്നു റിപ്പോര്‍ട്ടിലുണ്ട്

കൊച്ചി | എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്ര സംബന്ധിച്ച് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ട്രാക്റ്ററില്‍ യാത്ര ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി എന്നു റിപ്പോര്‍ട്ടിലുണ്ട്
പോലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാര്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനായി പോയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടസാധ്യത മുന്‍നിര്‍ത്തി ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സിസിടിവി ദൃശ്യം ആണ് പ്രധാന തെളിവ്.
---- facebook comment plugin here -----