Connect with us

Kerala

തകരാറുകള്‍ പരിഹരിച്ചു; തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ മടങ്ങും

ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍ നാവികസേന ടെക്‌നിക്കല്‍ ടീമിലെയും വിമാന നിര്‍മ്മാണ കമ്പനിയിലെയും 24 അംഗസംഘം തകരാര്‍ പരിഹരിക്കാനായി തിരുവനന്തപുരത്തെത്തിയിരുന്നു. തകരാര്‍ പരിഹരിച്ച യുദ്ധ വിമാനം നിലവില്‍ ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറിലാണ്

ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകള്‍ കേെണ്ടത്തിയതിനെ തുടര്‍ന്നാണ് വിമാനം ഇവിടെ കുടുങ്ങിയത്. ഈ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ നിന്നും എത്തിയ വിദഗ്ധ സംഘം പരിഹരിച്ചു. എന്‍ജിന്‍ ക്ഷമത പരിശോധിച്ചുറപ്പാക്കി. ജൂണ്‍ 14ന് ആണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി എത്തിച്ച വിദഗ്ദ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്

 

Latest