Connect with us

From the print

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 'വിവാദ രാഷ്ട്രീയം' പറഞ്ഞ് മുന്നണികള്‍

പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പിണറായി വിജയന്‍ വീണ്ടും നിലമ്പൂരിലെത്തും. യു ഡി എഫ് ക്യാന്പിന് ആവേശം പകരാന്‍ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലെത്തുന്നുണ്ട്.

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയം മാത്രം ചര്‍ച്ചയാക്കി മുന്നണികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ചെന്ന ആരോപണത്തിലാണ് ഇപ്പോള്‍ യു ഡി എഫ് പ്രചാരണം ചൂടുപിടിക്കുന്നത്.

സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പഴയ പരാമര്‍ശമാണ് യു ഡി എഫ് ആയുധമാക്കുന്നത്. മലപ്പുറം ജില്ലയുടെ രൂപവത്കരണ പശ്ചാത്തലവും അതില്‍ കോണ്‍ഗ്രസ്സെടുത്ത നിലപാടും ഉയര്‍ത്തിയാണ് എല്‍ ഡി എഫിന്റെ പ്രതിരോധം. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ പ്രസ്താവനയും എല്‍ ഡി എഫിന് ആയുധമാണ്. ക്ഷേമ പെന്‍ഷനുകള്‍ കൈക്കൂലിയായി ഉപയോഗിക്കുകയാണെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രസ്താവന.

പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പിണറായി വിജയന്‍ വീണ്ടും നിലമ്പൂരിലെത്തും. ഈ മാസം 13ന് എത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവസം അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തും. യു ഡി എഫ് ക്യാന്പിന് ആവേശം പകരാന്‍ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലെത്തുന്നുണ്ട്.

അന്‍വര്‍?
ഒമ്പത് വര്‍ഷം നിലമ്പൂരിന്റെ ജനപ്രതിനിധിയായിരുന്ന അന്‍വറും പ്രചാരണരംഗത്ത് സജീവമാണ്. രാഷ്ട്രീയമായി നോക്കുമ്പോള്‍ യു ഡി എഫിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് നിലമ്പൂര്‍.
ആര്യാടന്‍ മുഹമ്മദ് മൂന്നര പതിറ്റാണ്ടോളം കൈവശം വെച്ച മണ്ഡലം 2016ല്‍ പി വി അന്‍വര്‍ ഇടത് പാളയത്തിലെത്തിച്ചു.

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest