Connect with us

Kerala

വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം: ഇംതിബിഷ് ഹെല്‍ത്ത് കെയര്‍

സാധാരണ നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് സ്ഥാപനത്തിന്റെ സല്‍കീര്‍ത്തി കളയുന്ന വിധം പ്രചാരണം നടത്തുന്ന തത്പര കക്ഷികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും

Published

|

Last Updated

കോഴിക്കോട് | മര്‍കസ് നോളേജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ സെന്‍ട്രല്‍ ഇന്റലിജന്‍സ് കേസെടുത്തുവെന്ന വാര്‍ത്ത തെറ്റിദ്ധാരണ ജനകമാണെന്നും ജി എസ് ടി സംബന്ധമായി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഒരു തരത്തിലുള്ള നോട്ടീസോ ഉത്തരവോ കൈപറ്റിയിട്ടില്ലെന്നും സ്ഥാപനമേധാവികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

എന്‍ എ ബി എച്ചിന്റെ അംഗീകാരവും ക്ലിനിക്കല്‍ ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനും പാലിച്ചുകൊണ്ട് ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം ജി എസ് ടി നിയമത്തില്‍ ഒരു വീഴ്ചയും ഇതുവരെ വരുത്തിയിട്ടില്ല.

സാധാരണ നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് സ്ഥാപനത്തിന്റെ സല്‍കീര്‍ത്തി കളയുന്ന വിധം പ്രചാരണം നടത്തുന്ന തത്പര കക്ഷികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. യു കെ മുഹമ്മദ് ശരീഫ്, ഇംതിബിഷിന്റെ അഭിഭാഷകരായ സ്വാമി അസോസിയേറ്റ്സ് എന്നിവര്‍ അറിയിച്ചു.

 

Latest