Connect with us

Kerala

പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു; കേരളത്തിനുള്ള ഓണസമ്മാനമെന്ന് പ്രധാന മന്ത്രി

പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.

Published

|

Last Updated

കൊച്ചി | കേരളത്തില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. മെട്രോ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടു. നിര്‍മാണം പൂര്‍ത്തിയായ പേട്ട-എസ് എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എറണാകുളം നോര്‍ത്ത്-സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതിയും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു. കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച പ്രധാന മന്ത്രി റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നീ പദ്ധതികളും നാടിന് സമര്‍പ്പിച്ചു.

പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പ്രധാന മന്ത്രി പറഞ്ഞു. റെയില്‍വേ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുത്തുകയും കൊച്ചിയുടെ മുഖം മാറ്റുകയും ചെയ്യും. കേരളത്തിലെ ഗതാഗത സംവിധാനത്തിന് കേന്ദ്രം നല്‍കുന്നത് വലിയ പ്രാധാന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest