International
പുതിയ മാര്‍പാപ്പ: കോണ്‍ക്ലേവ് മേയ് ഏഴ് മുതല്‍
ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്

വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ് ഒരുക്കം തുടരുന്നതിനിടെയാണ് വത്തിക്കാനില്‍ തീയതി തീരുമാനിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്.
80 വയസ്സിന് താഴെയുള്ള 138 കര്‍ദിനാള്‍മാരില്‍ ഭൂരിഭാഗം പേരും ഇതിനകം റോമില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഈ ദിവസങ്ങളില്‍ എത്തുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
---- facebook comment plugin here -----