Connect with us

Malappuram

എം എസ് എ ക്ക് പുതിയ നേതൃത്വം

അബ്ദുൽ ഖാദർ അഹ്സനിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

Published

|

Last Updated

അരീക്കോട് | അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅ്‌വ കോളേജ് വിദ്യാർഥി സംഘടന മജ്മഅ്‌ സ്റ്റുഡന്റസ് അസോസിയേഷന് (എം എസ് എ) പുതിയ സാരഥികള്‍ നിലവില്‍ വന്നു. സിദ്ദീഖിയ്യ ദഅ്‌വ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ അഹ്സനിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. അബൂബക്കർ ഫൈസി മുതുവല്ലൂർ പ്രാർഥന നടത്തി. സലാം സഖാഫി തുവ്വക്കാട് ഉദ്ഘാടനം നിർവഹിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര, ബശീർ സഖാഫി പെരിമ്പലം, നിസാമുദ്ദീൻ സിദ്ദീഖി വിളയൂർ, നിശാദ് സിദ്ദീഖി രണ്ടത്താണി ആശംസകളറിയിച്ചു.

ഫാഇസ് ഹാദി കിടങ്ങഴിയെ പ്രസിഡന്റായും  മുഹമ്മദ്‌ ജാസിർ മൂത്തേടത്തെ ജനറൽ സെക്രട്ടറിയായും മുസ്‌ലിഹ്‌ ഹാദി വടക്കുംമുറിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. റമീസ് ഹാദി കാരന്തൂർ, അഫ്സൽ നെല്ലിക്കുത്ത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അമീൻ മുബശ്ശിര്‍  കാവനൂർ, ഫാറൂഖ് തെഞ്ചേരി, നിയാസ് കൂട്ടാവിൽ, സൽമാൻ കിഴിശ്ശേരി, അബൂബക്കർ മിദ്‌ലാജ് എന്നിവരെ സെക്രട്ടിമാരായും തിരഞ്ഞെടുത്തു.
---- facebook comment plugin here -----

Latest