Kerala
സി പി എം വിട്ടു സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ്
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും ജി സുധാകരന്റെ തീരുമാനത്തെ പിന്തുണച്ചു
തിരുവനന്തപുരം | മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജി സുധാകരനെ പ്രകീര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും ജി സുധാകരന്റെ തീരുമാനത്തെ പിന്തുണച്ചു.
ആരുടെയും പിന്തുണ അഭ്യര്‍ഥിച്ച് അങ്ങോട്ടു പോവില്ലെന്നു ജി സുധാകരന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്ന കാര്യം യു ഡി എഫ് ഗൗരവമായി ആലോചിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്തിയും സുധാകരന്റെ നീക്കവും നോക്കികൊണ്ടായിരിക്കും അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്ന ജി സുധാകരനെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കുക. അമ്പലപ്പുഴയില്‍ യുഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സാധ്യതാ പട്ടികയിലടക്കം അമ്പലപ്പുഴയില്‍ ആര് മത്സരിക്കുമെന്ന തീരുമാനമായിട്ടില്ല.


