National
റായ്പൂരില്‍ വ്യോമസേന ഉദ്യോഗസ്ഥനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കമാന്‍ഡര്‍ വിപുല്‍ യാദവ് ആണ് മരിച്ചത്
റായ്പൂര്‍|റായ്പൂരില്‍ വ്യോമസേന ഉദ്യോഗസ്ഥനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമാന്‍ഡര്‍ വിപുല്‍ യാദവ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ഭീകരവിരുദ്ധ ഓപ്പറേഷന്‍ സ്‌ക്വാഡിലെ പ്രധാനിയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)







