Connect with us

Uae

ഇന്ത്യക്കാർക്കായി പുതിയ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു

ദുബൈ നാഷണൽ ഇൻഷ്വറൻസ് & നെക്‌സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

Published

|

Last Updated

ദുബൈ| ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്ക് പുതിയ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു. സ്വാഭാവികമോ അപകട മരണമോ സംഭവിച്ചാൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 32 ദിർഹം കുറഞ്ഞ പ്രീമിയത്തിൽ 35,000 ദിർഹം വരെ പരിരക്ഷ നൽകുന്നു. ദുബൈ നാഷണൽ ഇൻഷ്വറൻസ് & നെക്‌സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. തൊഴിലുടമകൾ ഇത് അവരുടെ തൊഴിൽ ക്ഷേമ സംരംഭങ്ങളുടെ ഭാഗമായി പരിഗണിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

ഇന്നലെ കോണ്‍സുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ പദ്ധതി വിശദാംശങ്ങൾ അധികൃതർ പങ്കുവെച്ചു. വളരെ നാമമാത്രമായ പ്രീമിയം ഇൻഷ്വറൻസ് പോളിസിയിൽ തൊഴിലാളികൾക്കായി ലൈഫ് ഇൻഷ്വറൻസ് പ്രോഗ്രാം തയ്യാറാക്കുന്നതിനായി ഓറിയന്റുമായും ഗാർഗാഷ് ഇൻഷ്വറൻസുമായും നേരത്തെ ധാരണയിലെത്തിയിരുന്നതായി കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. മരണമടയുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നിർണായക പിന്തുണ നൽകുന്നതാണ് പുതിയ പദ്ധതി. യു എ ഇയിലെ ജോലിസ്ഥലത്ത് മാത്രമല്ല, അവർ ലോകത്ത് എവിടെയായിരുന്നാലും സംഭവിക്കുന്ന മരണങ്ങളും കവർ ചെയ്യുന്നു. ഭാഗികവും പൂർണവുമായ വൈകല്യവും പരിധിയിൽ വരും.

മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും ഇതിലൂടെ സഹായം ലഭിക്കും. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് 12,000 ദിർഹം വരെ ലഭിക്കും.
മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ്, തൊഴിലാളി നഷ്ടപരിഹാരം എന്നിവക്ക് കീഴിൽ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുണ്ട്. ജോലി സംബന്ധമായ പരിക്കുകളും മരണങ്ങളും ഉൾക്കൊള്ളുന്നു. സ്വാഭാവിക മരണങ്ങൾക്ക് നിർബന്ധിത ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നില്ല.

2024 മാർച്ച് ഒന്നിന് ആരംഭിച്ച യു എ ഇയിലെ ഇന്ത്യൻ തൊഴിലാളികൾക്കുള്ള ലൈഫ് പ്രൊട്ടക്ഷൻ പ്ലാൻ, അപകടങ്ങൾ മൂലമോ സ്വാഭാവിക കാരണങ്ങളാലോ ജീവനക്കാരന്റെ മരണം സംഭവിച്ചാൽ, പ്രതിവർഷം 72 ദിർഹം ഇൻഷ്വറൻസ് പ്രീമിയമുള്ള കുടുംബങ്ങൾക്ക് 75,000 ദിർഹം വരെ നഷ്ടപരിഹാരം നൽകുന്നതാണ്. ഭാഗികവും പൂർണവുമായ വൈകല്യം ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. 50 ദിർഹത്തിന് 50,000 ദിർഹം, 75 ദിർഹത്തിന് 75,000 ദിർഹം, 100 ദിർഹത്തിന് 100,000 ദിർഹം എന്നിങ്ങനെയുള്ള പാക്കേജുകളും ഉണ്ടാവും.

 

 

Latest