Connect with us

Uae

ഒസാംസ് ജി സി സി ക്ക് പുതിയ സാരഥികൾ

1000 വിദ്യാർത്ഥി കൾക്ക് പഠനോപകരണങ്ങൾ നൽകും

Published

|

Last Updated

ദുബൈ | മടവൂർ സി എം സെന്റർ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ മടവൂർ ഷെരീഫ് ( ഒസാംസ് )ന് ജി സി സി തലത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി മടവൂർ സി എം സെന്റർന് കീഴിൽ എല്ലാ ദിവസവും രാവിലെ ഓൺലൈനിൽ നടക്കുന്ന രീഹു സ്വബാഹ് പ്രോഗ്രാമിൽ സി എം സെന്റർ ജനറൽ സിക്രട്ടറിയും കോഴിക്കോട് ജില്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ ടി കെ അബ്ദുൽ റഹ്മാൻ ബാഖാവി പുതിയ കമ്മറ്റി യെ പ്രഖ്യാപിച്ചു.

ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, മുസ്തഫ സഖാവി മരഞ്ചാട്ടി സിദ്ധീഖ് മസ്യാർ മടവൂർ ( സ്വപ്രീം കൗൺസിൽ ),
ഫഹദ് സഖാഫി ചെട്ടിപ്പടി യു എ ഇ ( പ്രസിഡന്റ് ), സൽമാൻ നിലമ്പൂർ സൗദി ( ജനറൽ സിക്രട്ടറി ), സാജിദ് കാന്തപുരം യു എ ഇ (ഫിനാൻസ് സിക്രട്ടറി ), മുഹമ്മദ്‌ സഖാഫി സൗദി, ഫാസിൽ ഖുതുബി യു എ ഇ,ഉവൈസ് അത്തോളി കുവൈറ്റ്‌ (വൈസ് പ്രസിഡന്റ് ), ഡോക്ടർ അഫ്സൽ ഖത്തർ, റിയാസ് ബഹ്റൈൻ, താജുദ്ധീൻ ഒമാൻ (ജോയിൻ സിക്രട്ടറി )കൂടാതെ 23 എക്‌സികുട്ടീവ് മെമ്പർ മരുൾ പ്പെടുന്ന 32 അംഗ കമ്മിറ്റി ക്കാണ് രൂപം നൽകിയത്.

ഗൾഫിലെ ആറ് രാജ്യങ്ങളിലെയും പൂർവ്വ വിദ്യാർത്ഥി കളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കനും ഗൾഫിലും കേരളത്തിലും ഉത്തരേന്ത്യയിലും നടക്കുന്ന വിദ്യാഭ്യാസ പദ്ധതികളെ സപ്പോർട്ട് ചെയ്യാനും പുതിയ കമ്മിറ്റി യുടെ പ്രവർത്തനം സഹായകമാകും.

ജി സി സി കമ്മറ്റിക്കു കീഴിൽ യു എ ഇ ക്കു പുറമെ മറ്റു രാജ്യങ്ങളിലും ഓസംസ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കും. നിലവിൽ ഒസാംസിനു കീഴിൽ ജോബ് പോർടെൽ, സാംസ് കെയർ, ഒസാംസ് ഹദിയ എന്നിവ നടന്നു വരുന്നു. കൂടാതെ ഈ അധ്യായന വർത്തോടെ ആയിരം നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ ആവശ്യമായ ചികിത്സ സഹായം എന്നിവ നൽകുകയും ചെയ്യും. സംഗമത്തിൽ ടി കെ അബ്ദുൽ റഹ്മാൻ ബാഖവി, സിദ്ധീഖ് മുസ്‌ലിയാർ, ഹമീജാൻ ലത്തീഫി, റാഷിദ്‌ ഖുതുബി, സ്വാദിഖ്‌ ഖുതുബി സംബന്ധിച്ചു.