Connect with us

Kerala

നീറ്റ് 2023; പരീക്ഷാർഥികൾക്കായി യാത്രാസൗകര്യം ഒരുക്കി കെ എസ് ആർ ടി സി

ഷെഡ്യൂൾ സർവീസുകൾക്കു പുറമെയാണ് കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും അഡീഷണൽ സർവീസുകൾ

Published

|

Last Updated

തിരുവനന്തപുരം | നാളെ നടക്കുന്ന നീറ്റ് പരീക്ഷാർഥികൾക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെ എസ് ആർ ടി സി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്കായി  ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെ എസ് ആർ ടി സി സർവീസുകൾ ക്രമീകരിക്കും.
ചെങ്ങന്നൂർ,  അങ്കമാലി, മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ,  വയനാട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ സൗകര്യാർഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കുന്നതാണെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
 കൂടുതൽ വിവരങ്ങൾ 18005994011 എന്ന ടോൾ ഫ്രീ നമ്പരിലും 27 മണിക്കൂറും പ്രവർത്തിക്കുന്ന കെ എസ് ആർ ടി സി കൺട്രോൾ റൂമിലെ നമ്പറുകളായ 9447071021, 0471-2463799 എന്നിവയിലൂം ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കെ എസ് ആർ ടി സി സോഷ്യൽ മീഡിയ സെല്ലിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന  8129562972 എന്ന വാട്സാപ്പ്  നമ്പറിലും
ബന്ധപ്പെടാവുന്നതാണ്.