Connect with us

National

രണ്ട് വർഷത്തിനകം രാജ്യത്ത് നിന്ന് നക്സലുകളെ തുടച്ചുനീക്കും: അമിത് ഷാ

നക്സലിസം മാനവികതയുടെ ശാപമാണെന്നും അതിനെ എല്ലാ രൂപത്തിലും പിഴുതെറിയാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അമിത്ഷാ

Published

|

Last Updated

ന്യൂഡൽഹി | രണ്ട് വർഷത്തിനുള്ളിൽ നക്സലുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ അക്രമസംഭവങ്ങൾക്കും മരണങ്ങൾക്കും സാക്ഷ്യം വഹിച്ച വർഷം 2022 ആണെന്നും അദ്ദേഹം പറഞ്ഞു.

നക്സലിസം മാനവികതയുടെ ശാപമാണെന്നും അതിനെ എല്ലാ രൂപത്തിലും പിഴുതെറിയാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. നക്‌സൽ ബാധിത സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങൾ 2010-നെ അപേക്ഷിച്ച് 2022-ൽ 77% കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അവലോകന യോഗത്തിൽ പങ്കെടുത്തു. ഒഡീഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും യോഗത്തിനെത്തി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ നക്സൽ സുരക്ഷാ സാഹചര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 2015ൽ നക്സലുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള ദേശീയ നയവും പ്രവർത്തന പദ്ധതിയും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest