Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം: റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ല: മന്ത്രി രാജന്‍

നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇത് മുമ്പും റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. റിപോര്‍ട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമാക്കണോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്.

Published

|

Last Updated

തിരുവനന്തപുരം | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇത് മുമ്പും റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

റിപോര്‍ട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമാക്കണോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും മന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ ഇന്നലെ പുറത്തുവന്ന റിപോര്‍ട്ടിലാണ് മന്ത്രിയുടെ പ്രതികരണം.

അതിനിടെ, കേസില്‍ ആദ്യം മുതല്‍ക്കേ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സത്യം പുറത്തുവരണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest