Connect with us

Saudi Arabia

ഹജ്ജിന് മുന്നോടിയായി ദേശീയ ജല വിതരണ കമ്പനി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി

106 മില്യൺ ഡോളർ ചെലവിലാണ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയത്

Published

|

Last Updated

മക്ക| ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി  ദേശീയ ജല വിതരണ കമ്പനിയായ നാഷണൽ വാട്ടർ  പുണ്യ സ്ഥലങ്ങളിൽ 106 മില്യൺ ഡോളർ ചെലവഴിച്ച്  നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി.

ഹജ്ജ് വേളയിൽ തീർഥാടകർക്ക് ജല-പാരിസ്ഥിതിക സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി 190,000 ക്യുബിക് മീറ്റർ സ്റ്റീൽ വാട്ടർ ടാങ്കിന്റെ നിർമ്മാണവും,പുതിയ  ജലസംഭരണ സൗകര്യങ്ങൾ,പൈപ്പ്‌ലൈനുകൾ, വാൽവ് റൂമുകൾ, വിതരണ ശൃംഖലകൾ എന്നിവയുടെ വികസനവും പൂർത്തിയാക്കിയിട്ടുണ്ട്.തിരക്കേറിയ തീർത്ഥാടന സമയങ്ങളിൽ ജല വിതരണ സുസ്ഥിരതയും വിശ്വാസ്യതയും നിലനിർത്തുന്നതിന്റെ ഭാഗാമായാണ് പദ്ധതികൾ  രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹജ്ജ് സീസണിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ശുദ്ധജല വിതരണം തടസ്സമില്ലാത്ത രീതിയിൽ സേവനങ്ങൾ നൽകുന്നതിനായി 1,200-ലധികം സാങ്കേതിക-എഞ്ചിനീയറിംഗ്-അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ മുഴുവൻ സമയ ജീവനക്കാരെ  നിയോഗിച്ചിട്ടുണ്ട്. കൂടാതെ  പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലും,പരിസരങ്ങളിലും  24 മണിക്കൂറും ജലവിതരണം ഉറപ്പ് വരുത്തുന്നതിനായി ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ് സമയങ്ങളിലും മക്കയിലും മദീനയിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനായി എല്ലാ സംഭരണ യൂണിറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം 1,000-ത്തിലധികം ജല സാമ്പിളുകൾ വിശകലനം ചെയ്യാൻ കഴിയുന്ന സെൻട്രൽ, മൊബൈൽ ലബോറട്ടറികളിലെ ടീമുകൾ വഴിയാണ് നിരീക്ഷണം നടത്തുന്നത്. ഹജ്ജ് സീസണിലുടനീളം തത്സമയ മേൽനോട്ടം വഹിക്കുന്നതിനായി  സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്മാർട്ട് ഓപ്പറേഷൻ സിസ്റ്റം ഉപയോഗിച്ചാണ് മദീന പ്രവിശ്യയിൽ  ജലവിതരണം നിയന്ത്രിക്കുന്നത്.

Latest