Kerala
സ്വത്ത് തര്‍ക്കം; മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു
രാമന്തളി സ്വദേശി അമ്പുവിനെയാണ് മകന്‍ അനൂപ് അക്രമിച്ചത്

കണ്ണൂര്‍ | സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ രാമന്തളിയില്‍ മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു.
രാമന്തളി സ്വദേശി അമ്പുവിനെയാണ് മകന്‍ അനൂപ് അക്രമിച്ചത്. മകന്‍ അനൂപ് മരത്തടി കൊണ്ട് കാല്‍മുട്ട് അടിച്ചു പൊട്ടിച്ച നിലയില്‍ പിതാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
കുടുംബ സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നു പോലീസ് അറിയിച്ചു. മകന്‍ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----