International
തോമസ് ബരാക്കിനെ സിറിയയിലേക്കുള്ള പ്രത്യേക ദൂതനായി നിയമിക്കാന്‍ യു എസ്
സിറിയയ്ക്കെതിരായ യു എസ് ഉപരോധങ്ങള്‍ നീക്കുമെന്ന് മെയ് 14 ന് ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനിടെ നടത്തിയ ചരിത്രപരമായ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് നീക്കം.

വാഷിങ്ടണ്‍ | സിറിയയ്ക്കെതിരായ യു എസ് ഉപരോധങ്ങള്‍ നീക്കിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബരാക്കിനെ സിറിയയുടെ പ്രത്യേക ദൂതനായി നിയമിക്കാനൊരുങ്ങി യു എസ്. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് ഡിസംബറില്‍ വിമതര്‍ സിറിയന്‍ ഭരണം പിടിച്ചിരുന്നു. സിറിയയ്ക്കെതിരായ യു എസ് ഉപരോധങ്ങള്‍ നീക്കുമെന്ന് മെയ് 14 ന് ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനിടെ നടത്തിയ ചരിത്രപരമായ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് തോമസ് ബരാക്കിനെ പ്രത്യേക ദൂതനായി നിയമിക്കുന്നത്.
റിയാദില്‍ വച്ച് വെച്ച് ട്രംപ് സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി കൂടിക്കാഴ്ച ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ട്രംപ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗനും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച വാഷിങ്ടണില്‍ സിറിയയെ കേന്ദ്രീകരിച്ചുള്ള യു എസ്-തുര്‍ക്കി കൂടിക്കാഴ്ച നടന്നിരുന്നു, സിറിയയുടെ മേലുള്ള ഉപരോധങ്ങള്‍ ഒഴിവാക്കുന്നതും ഭീകരതയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം സെനറ്റ് വിദേശകാര്യ സമിതിയോട് സംസാരിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ, പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സിറിയക്ക് ആവശ്യമായ സഹായത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ബാരക്ക് ഉള്‍പ്പെടെയുള്ള തുര്‍ക്കി എംബസി ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു.