Kerala
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
കുട്ടികള്‍ താമരശ്ശേരിയില്‍ ഉണ്ടെന്നു സൂചന

കോഴിക്കോട് | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെ ഇന്ന് വൈകിട്ട് മുതല്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികള്‍ താമരശ്ശേരി ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴു മണിയോടെ മൂന്നു കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ എങ്ങിനെയാണ് രക്ഷപ്പെട്ടത് എന്നതു സംബന്ധിച്ച് ചില്‍ഡ്രന്‍സ് ഹോം അധികൃതരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
---- facebook comment plugin here -----