Kerala
മൂന്ന് ദിവസത്തിനകം കാലവര്‍ഷം കേരളാ തീരം തൊടും
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം | മൂന്ന് ദിവസത്തിനകം കാലവര്‍ഷം കേരളാ തീരം തൊടും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് ഇന്നും വിലക്കുണ്ട്. കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ നാളെ മുതല്‍ ശക്തമാകുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും.
---- facebook comment plugin here -----