Connect with us

National

ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി.

യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇന്‍ഡിഗോ വിമാനം 6 ഇ 2142 ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു കുലുങ്ങുന്നതിന്റെ യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Latest