Kerala
മലക്കപ്പാറ - വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണം നടന്നത്

തൃശൂര്‍|വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മേരി(67) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്നാണ് ആന മേരിയെ ആക്രമിച്ചത്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ടെന്നാണ് വിവരം.
---- facebook comment plugin here -----