Kerala
ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; വീട്ടമ്മ മരിച്ചു
കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്

കൊല്ലം | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച വീട്ടമ്മ മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഛര്‍ദ്ദിയോടെയാണ് ദീപ്തിക്ക് അസ്വാസ്ഥ്യം തുടങ്ങിയത്. ഭക്ഷ്യ വിഷബാധയാണോ മരണകാരണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍ എത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങള്‍ തേടി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
---- facebook comment plugin here -----