Connect with us

BJP

ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയത് എന്തിനെന്ന് ദേശീയ പ്രസിഡന്റിനോട് ചോദിക്കണം: വി മുരളീധരന്‍

ശോഭ ഇപ്പോഴും പാര്‍ട്ടി ഭാരവാഹി

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭാ സുരേന്ദ്രനെ മാറ്റിയതില്‍ വ്യക്തിപരമായി പ്രതികരിക്കാതെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യാ പ്രസിഡന്റിനോട് ചോദിക്കണമെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് മുരളീധരന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ബി ജെ പി നേതാക്കളുമായി ഉടക്കി നില്‍ക്കുന്ന വ്യക്തിയാണ് ശോഭാ സുരേന്ദ്രന്‍. വി മുരളീധരന്‍ ഗ്രൂപ്പിലെ കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിന് ശേഷമാണ് ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുന്നത്. പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ കണക്കിലെടുത്താണ് നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ കൂടാതെ അല്‍ഫോണ്‍സ് കണ്ണന്താനത്തേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനും വി മുരളീധരനും സമിതിയില്‍ ഇടംപിടിച്ചു. പി കെ കൃഷ്ണദാസ്, ഇ ശ്രീധരന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും. എ പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കന്‍ വക്താവായും തുടരും.