Kuwait
മൂന്ന് മില്യണ്‍ കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
തോക്കുകളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി | കുവൈത്തില്‍മൂന്ന് മില്ല്യനിലധികം വിലമതിക്കുന്ന വിവിധ ഇനം മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം. ഇവ കൈവശംവെച്ചിരുന്ന രണ്ടുപേരും അറസ്റ്റില്‍ ആയി. ലൈസന്‍സ ്ഇല്ലാതെ തോക്കുകളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ആഭ്യന്തരമന്ത്രി ശൈഖ്തലാല്‍ ഖാലിദ്അല്‍ സബാഹ്, മന്ത്രാലത്തിന്റെഅണ്ടര്‍സെക്രട്ടറിലെഫ്റ്റനന്റു ജനറല്‍അന്‍വര്‍അല്‍ ബര്‍ജാസ്, ക്രിമിനല്‍സെക്യൂരിറ്റിഅഫേഴ്‌സ്അസിസ്റ്റന്റ്അണ്ടര്‍സെക്രട്ടറിമേജര്‍ ജനറല്‍ഹമദ് അല്‍ ദവാസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ പ്രകാരം മയക്ക് മരുന്ന് കള്ളക്കടത്ത് കാരും ഡീലര്‍മാര്‍ക്കുമെതിരായ കടുത്ത പരിശോധന കേമ്പയിനിലാണ് ഇരുവരും പിടിയിലായത്.
---- facebook comment plugin here -----