Connect with us

Kozhikode

നടക്കാവ് ജി വി എച്ച് എസ് എസ് വാര്‍ഷികാഘോഷം

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

നടക്കാവ് ജി വി എച്ച് എസ് എസ് വാര്‍ഷികാഘോഷം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | നടക്കാവ് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വര്‍ണാഭമായ കലാപരിപാടികളോടെ നടന്ന ആഘോഷം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് എന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി ഗിരീഷ് കുമാര്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ വിനയ രാമചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാര്‍, എം പി ടി എ ചെയര്‍പേഴ്‌സണ്‍ റംഷീന ജെയ്സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനീനര്‍ കെ പി സന്തോഷ് നന്ദി പറഞ്ഞു.

 

Latest