gulf news
ഒക്ടോബര്‍ 19 ന് നബിദിന അവധി പ്രഖ്യാപിച്ചു
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അന്ന് അവധിയായിരിക്കും

മസ്‌കത്ത് | പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. റബീഉല്‍ അവ്വല്‍ 12 ആയ ഒക്ടോബര്‍ 19നാണ് അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അന്ന് അവധിയായിരിക്കും.
ജോലിയുടെ പ്രകൃതം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ അന്ന് ജോലിയെടുക്കുകയാണെങ്കില്‍ പകരം അവധിയും ആനുകൂല്യങ്ങളും നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----