Uae
മ്യൂസിയം ദിനം; എക്‌സ്‌പോ മ്യൂസിയവും ഗാർഡൻ ഇൻ ദി സ്‌കൈയും സൗജന്യമായി സന്ദർശിക്കാം
ടിക്കറ്റുകൾ മെയ് 14 മുതൽ ഓൺലൈനിലും മെയ് 17 - 18 ദിവസങ്ങളിൽ എക്‌സ്‌പോ സിറ്റി ബോക്‌സ് ഓഫീസുകളിലും ലഭിക്കും.

ദുബൈ | അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി എക്‌സ്‌പോ സിറ്റി ദുബൈ, എക്‌സ്‌പോ 2020 മ്യൂസിയവും ഗാർഡൻ ഇൻ ദി സ്‌കൈ ഒബ്‌സർവേഷൻ പ്ലാറ്റ്‌ഫോമും സൗജന്യ പ്രവേശനം നൽകും.
എക്‌സ്‌പോ 2020-യുടെ മാസ്‌കോട്ടുകളായ റാശിദും ലതീഫയും ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ സന്ദർശകരെ സ്വാഗതം ചെയ്യും. എക്‌സ്‌പോ സിറ്റിയുടെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഗാർഡൻ ഇൻ ദി സ്‌കൈ, വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ആകർഷണമാണ്. മ്യൂസിയങ്ങൾ ചരിത്രം സംരക്ഷിക്കുന്നതിനപ്പുറം ഭൂതവും ഭാവിയും പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാണ് എന്ന് എക്‌സ്‌പോ സിറ്റി ദുബൈയിലെ ചീഫ് എഡ്യൂക്കേഷൻ ആൻഡ് കൾച്ചർ ഓഫീസർ മർജൻ ഫറൈദൂനി പറഞ്ഞു.
അലിഫ്, ടെറ, വിഷൻ എന്നിവ അന്താരാഷ്ട്ര മ്യൂസിയം കൗൺസിലിൽ അംഗത്വം നേടിയതിന്റെ ആഘോഷമായി 25 ദിർഹത്തിന് ഒരു പ്രത്യേക വീക്കെൻഡ് പാസും ലഭ്യമാണ്.ടിക്കറ്റുകൾ മെയ് 14 മുതൽ ഓൺലൈനിലും മെയ് 17 – 18 ദിവസങ്ങളിൽ എക്‌സ്‌പോ സിറ്റി ബോക്‌സ് ഓഫീസുകളിലും ലഭിക്കും.