കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ
സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി നടപടി ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജിയിലാണ് സ്‌റ്റേ ഉത്തരവ്.
വീഡിയോ കാണാം







